ദുബായ്- പതിനേഴ് വര്‍ഷമായി നടന്നുവരുന്ന ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് (ദിഹ്ഖ) പരിപാടിയുടെ ഭാഗമായി ദുബായിലെ തടവുപുള്ളികള്‍ക്കായി നടത്തിയ പ്രത്യേക ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച 115 തടവുകാര്‍ക്ക് ശിക്ഷാകാലവധി ആറു മാസം മുതല്‍ 20 വര്‍ഷം വരെ വെട്ടിക്കുറച്ചു നല്കി. ദുബായ് പോലീസും ദിഹ്ഖയും സഹകരിച്ചാണ് തടവുപുള്ളികളെ ഖുര്‍ആന്‍ പഠിപ്പിച്ച് ശിക്ഷയില്‍ ഇളവ് നേടിക്കൊടുക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി നടന്ന ക്ലാസുകള്‍ പൂര്‍ത്തിയാക്കിയ തടവുകാരുടെ മൂന്നാം ബാച്ചിന്റെ പരീക്ഷയും പൂര്‍ത്തിയായി.്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്് ഖുര്‍ആന്‍ പരിശീലനം നല്കിയ 124 തടവുകാരാണാ പരീക്ഷയ്ക്കിരുന്നത്. ഇവരില്‍ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ 115 തടവുകാര്‍ക്ക് അവരുടെ മാര്ക്കിനനുസരിച്ചുള്ള ഇളവാണ് നല്‍കിയത്. കൂടുതല്‍ അധ്യായങ്ങള്‍ മനപ്പാഠമാക്കിയവര്‍ക്ക് കൂടുല്‍ വര്‍ഷങ്ങളുടെ ഇളവും കുറച്ചു ഭാഗങ്ങല്‍ മനപ്പാഠമാക്കിയവര്‍ക്ക് മാസങ്ങളുടെ ഇളവുമാണ് ലഭിച്ചത്.
ഏഴു തടവുകാര്‍ക്ക് 20 വര്‍ഷത്തെ ശിക്ഷാ ഇളവ് ലഭിച്ചു. നാലു പേര്‍ക്ക് 15 വര്‍ഷവും എട്ടു പേര്‍ക്ക് 10 വര്‍ഷവും 20 പേര്‍ക്ക് അഞ്ചു വര്‍ഷത്തെ ഇളവും ലഭിച്ചു. 35 പേര്‍ക്ക് ഒരു വര്‍ഷത്തെ ശിക്ഷാ ഇളവാണ് സമ്മാനമായി ലഭിച്ചത്. 41 പേര്‍ക്ക് ആറു മാസത്തെ ഇളവും നല്‍കിയതായും ദിഹ്ഖ എച്ച് ആര് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. ദുബായ് പോലീസ് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് ഇവര്‍ക്കുള്ള ശിക്ഷാ ഇളവ് അനുവദിക്കുന്നതിന് നിയമപരമായി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.