Sorry, you need to enable JavaScript to visit this website.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്ക് അംഗ്വതം; ഏറ്റവും കൂടുതല്‍ വോട്ട് നേടി

ജനീവ- ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍  ഇന്ത്യക്ക് അംഗത്വം. ഏഷ്യ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ കൗണ്‍സിലിലെത്തിയത്. 2019 ജനുവരി ഒന്ന് മുതല്‍ മൂന്നു വര്‍ഷത്തേക്കാണ് അംഗത്വം.
യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനാണ് 193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. രഹസ്യ വോട്ടെടുപ്പില്‍ 18 പുതിയ അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്കു വേണ്ടത്. ഏഷ്യ പസഫിക് മേഖലയില്‍നിന്ന് ഇന്ത്യയ്ക്കു പുറമെ ബഹ്‌റൈന്‍, ബംഗ്ലദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടാന്‍ സഹായിച്ച എല്ലാവര്‍ക്കും
യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ സയ്യിദ് അക്ബറുദീന്‍ നന്ദി അറിയിച്ചു.

 

Latest News