വരാണസിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും നേരിട്ട് ഏറ്റുമുട്ടുമെന്ന് സൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്ന സിന്‍ഹ പല പൊതുവേദികളിലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. യശ്വന്ത് സിന്‍ഹയ്‌ക്കൊപ്പമാണ് ജയ് പ്രകാശ് നാരായണന്റെ ജ•വാര്‍ഷികാഘോഷത്തിന് ശത്രുഘ്‌നന്‍ സിന്‍ഹ ലഖ്‌നൊവിലെത്തിയത്. സമാജ് വാദി പാര്‍ട്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. സമാജ് വാജി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവിനൊപ്പം ഇരു നേതാക്കളും വേദി പങ്കിടുകയും ചെയ്തിരുന്നു. ഇത് സിന്‍ഹ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറുമെന്ന ശുഭ പ്രതീക്ഷ നല്‍കുന്ന നീക്കം കൂടിയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിഐപി സീറ്റായ വാരാണസിയില്‍ നിന്ന് ശത്രുഘ്‌നന്‍ സിന്‍ഹയും നരേന്ദ്രമോഡിയും നേരിട്ട് ഏറ്റുമുട്ടുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടാല്‍ സമാജ് വാദി പാര്‍ട്ടി സിന്‍ഹയ്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് വാഗ്ദാനം ചെയ്യുമെന്നുമാണ് വാര്‍ത്ത.