Sorry, you need to enable JavaScript to visit this website.

ആ സ്ത്രീകള്‍ നിരപരാധികളാണോ? സംശയവുമായി മഹിളാ മോര്‍ച്ചാ നേതവ്

ഭോപ്പാല്‍- കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ മധ്യപ്രദേശ് മഹിളാ മോര്‍ച്ചാ അധ്യക്ഷ ലതാ ഖേല്‍ക്കര്‍. ആര്‍ക്കും ദുരുപയോഗം ചെയ്യാവുന്ന നിരപരാധികളാണ് ആ മാധ്യമപ്രവര്‍ത്തകരെന്ന് താന്‍ കരുതുന്നില്ലെന്നാണ് ലതാ ഖേല്‍ക്കര്‍ നടത്തിയ പരാമര്‍ശം.
മീ ടൂ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു. പീഡനത്തിനെതിരായി സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അത് ധൈര്യം നല്‍കിയിട്ടുണ്ട്. എം.ജെ.അക്ബറും കുറ്റം ആരോപിച്ചവരും മാധ്യമപ്രവര്‍ത്തകരാണ്. ഈ വിഷയത്തില്‍ രണ്ട് ഭാഗത്തും തെറ്റുണ്ട്. സംഭവം ഉണ്ടായ സമയത്ത് തുറന്നു പറയാത്ത കാര്യം ഇപ്പോഴാണോ അവര്‍ക്ക് പീഡനമാണെന്ന് മനസ്സിലാകുന്നതെന്നും ബി.ജെ.പി വനിതാ നേതാവ് ചോദിച്ചു.
അക്ബറിന്റെ രാജി തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും അവര്‍ വ്യക്തമാക്കി.
 

Latest News