മുംബൈ- വിദേശ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് മൊറീഷസിന്റെ മുംബൈയില്‍ നരിമാന്‍ പോയിന്റ് ശാഖയില്‍ വന്‍ സൈബര്‍ കൊള്ള. അജ്ഞാതരായ ഹാക്കര്‍മാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി 143 കോടി രൂപയോളം തട്ടിയെടുത്തു. മുംബൈ പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.