ന്യുദല്‍ഹി- ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ശരിയായില്ലെന്നും കോടതി ജനവികാരം മാനിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ നിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ടിവി പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. നിരവധി സ്ത്രീകളാണ് വിധിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇത് കോടതി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ദൈവ കോപമുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുണ്. കേളത്തിലുണ്ടായ പ്രളയം ഇത്തരത്തിലുള്ള ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ജനവികാരം മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. അറ്റോര്‍ണി ജനറലായി നിയമിക്കപ്പെടുന്നതിനു മുമ്പ് ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് കെ.കെ വേണുഗോപാലായിരുന്നു.