കുലാലംപുര്‍ വധശിക്ഷ ഒഴിവാക്കാന്‍ മലേഷ്യ തീരുമാനിച്ചു. വാര്‍ത്താവിനിമയ, മള്‍ട്ടിമീഡിയ മന്ത്രി ഗോബന്ദ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. നിയമം ഉടന്‍ തന്നെ ഭേദഗതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വധശിക്ഷ കാത്തു കഴിയുന്ന 1200 പേരുടെ ശിക്ഷ നിര്‍ത്തിവെക്കുമെന്നാണ് സൂചന. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുങ്ങള്‍ക്കാണ് ഇപ്പോള്‍ മലേഷ്യയില്‍ വധശിക്ഷ നല്‍കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ തുടര്‍ച്ചയായി തൂക്കിക്കൊല്ലുകയാണ് പതിവ്. മലേഷ്യന്‍ സര്‍ക്കാരിീെക്കം മേഖലയിലെ മറ്റു രാജ്യങ്ങളേയും വധശിക്ഷ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രത്യാശ പ്രകടിപ്പിച്ചു. മിക്ക പൗരാവകാശ സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തു.