തിരുവനന്തപുരം- ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ നടക്കുന്ന സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോല്‍ സ്വദേശി മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം പ്രാദേശിക നേതാവ് വി. സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്. മണിയമ്മ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിരുന്നു. തെക്കന്‍ കേരളത്തിലെ ഈഴവരെ വിശേഷിപ്പിക്കുന്ന ചോകോന്‍ എന്ന വാക്കു ചേര്‍ത്താണ് പിണറായി വിജയനെ മണിയമ്മ അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയുടെ മുഖം അടിച്ചു പറിക്കണമെന്നും ഇവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ അധിക്ഷേപനത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.