Sorry, you need to enable JavaScript to visit this website.

ശബരിമല: സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം പാടില്ല -വനിതാ കമ്മീഷന്‍

ന്യൂദല്‍ഹി- ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തേണ്ട ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലനില്‍ക്കില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രതികരണം. വനിതകളുടെ വ്യക്തിസ്വാതന്ത്ര്യം വിലക്കുന്ന ഒരു നിയമവും ദീര്‍ഘകാലം നിലനില്‍ക്കില്ല. അതുകൊണ്ടു തന്നെ സ്ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തെ താന്‍ എതിര്‍ക്കുന്നതായും രേഖ ശര്‍മ പറഞ്ഞു. എന്നാല്‍, പുനഃപരിശോധനാ ഹരജി നല്‍കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല വിധിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന സ്ത്രീകളുടെ നിലപാടിനെ രേഖാ ശര്‍മ വിമര്‍ശിച്ചു. സ്്ത്രീകളുടെ സമരം എന്തിന്്്് വേണ്ടിയാണെന്ന്്്് മനസിലാകുന്നില്ല. ശബരിമലയില്‍ പോകണമെന്ന്്് ആഗ്രഹ മുള്ള സ്ത്രീകള്‍ക്കെതിരേയാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ശബരിമലയില്‍ പോകാമെന്നത്്്് അവരുടെ അവകാശമാണ്്്. മതത്തില്‍ അവകാശങ്ങള്‍ എല്ലാവര്‍ക്കും ഒരേ പോലെയാണ്. ശബരിമലയില്‍ പോകാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. ആഗ്രഹം ഉള്ളവര്‍ക്കു പോകാം. ആഗ്രമില്ലാത്തവര്‍ക്ക് പോകാതിരിക്കാം. ഒരു വിഭാഗത്തിന് പോകാം, മറ്റൊരു വിഭാഗത്തിന് പോകാന്‍ കഴിയില്ല എന്ന നിലപാടിനെ അംഗീകരിക്കുന്നില്ല. ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശമാണ് നല്‍കുന്നത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശം തെരഞ്ഞെടുക്കാന്‍ അവകാശം ലഭിച്ചിരിക്കുന്നുവെന്നും രേഖ ശര്‍മ പറഞ്ഞു.
 

 

Latest News