Sorry, you need to enable JavaScript to visit this website.

അവധി കഴിഞ്ഞെത്തുമ്പോള്‍ വൈദ്യ പരിശോധന വേണം, വീട്ടുജോലിക്കാരോട് കുവൈത്ത്

കുവൈത്ത് സിറ്റി- നാട്ടില്‍ അവധിക്ക് പോയി മടങ്ങിയെത്തുന്ന വീട്ടുവേലക്കാരികളോട് പുതിയ വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശം. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, എതോപ്യ അടക്കം 41 ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഈ നിര്‍ദേശം നല്‍കിയത്.
ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണങ്ങള്‍ക്കനുസരിച്ചാണ് ഉത്തരവെന്നും സ്‌പോണ്‍സര്‍മാര്‍ വീട്ടുവേലക്കാരികളെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.  

 

Latest News