സിനിമലോകത്തും മാധ്യമരംഗത്തും ചര്‍ച്ചാവിഷയമായ മീ ടു കാമ്പയിനില്‍ പങ്കുചേര്‍ന്ന് മുന്‍ എംഎല്‍എയായ ശോഭന ജോര്‍ജ്. വൈകാതെ ഫേസ്ബുക്ക് പോസ്റ്റ് മുക്കി ശോഭന തടിതപ്പി. ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന സൂചനയോടെയാണ് പോസ്റ്റിട്ടത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
'മീ ടൂ..?'എന്നാണ് അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ താഴെ നിരവധി അഭിപ്രായങ്ങളാണ് വന്നത്. കോണ്‍ഗ്രസ്സുകാര്‍ പരിഹസിച്ചും സിപിഎമ്മുകാര്‍ അനുകൂലിച്ചുമാണ് കമന്റ്. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്ന് ധൈര്യം കൊടുക്കുന്നതും കാണാം. ചിലരുടെ പരിഹാസം ട്രെയിന്‍ പിടിച്ചു വരേണ്ടി വരുമെന്നായിരുന്നു.
മറ്റ് ചിലര്‍ മുന്നറിയിപ്പുമായി രംഗത്തുവന്നു, വേണ്ട കേരള രാഷ്ട്രീയം മലീമസമാകും എന്നാണ് മുന്നറിയിപ്പ്. എന്തായാലും തല്‍ക്കാലം വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ലെന്ന സൂചനയാണ് പോസ്റ്റ് മുക്കിയതിലൂടെ ശോഭന നല്‍കുന്നത്. കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പോടെ ശോഭന ഇടതുപാളയത്തിലാണ്. ഏതായാലും ശോഭന പി•ാറിയതോടെ പലര്‍ക്കും ആശ്വാസമായി.