ശ്രീകണ്ഠപുരം- പന്ത്രണ്ടുകാരിയെ പിൻതുടർന്ന് നഗ്നത കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ജിം പരിശീലകൻ പിടിയിൽ. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിനടുത്തെ ജിമ്മിലെ പരിശീലകൻ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കുന്നപ്പള്ളിച്ചിറ ഹൗസിൽ സുലൈമാനെ(35)യാണ് അറസ്റ്റു ചെയ്തത്. സ്‌കൂൾ കുട്ടികളെ ഇയാൾ പതിവായി ശല്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് നഗ്നത കാട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്ത പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡു ചെയ്തു.