റിയാദ്- അമേരിക്കയില്‍ സൗദി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫ്‌ളോറിഡയിലെ മിയാമിയില്‍ സ്വന്തം ഫഌറ്റിലാണ് 23 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരുമിച്ച് താമസിക്കുന്ന സഹപാഠിയാണ് സംഭവത്തെ കുറിച്ച് പോലീസില്‍ അറിയിച്ചത്. മിയാമി യൂനിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്ക് പോലീസ് മൂവായിരം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.