വാഷിങ്ടണ്‍- ഐക്യരാഷ്ട്ര സഭയിലെ യുഎസ് സ്ഥാനപതിയും ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥയുമായ ഇന്ത്യന്‍ വംശജ നിക്കി ഹാലെ പദവിയില്‍ നിന്ന് രാജിവച്ചു. രാജി സ്വീകരിച്ചതായും ഈ വര്‍ഷം അവസാനത്തോടെ ഹാലെ പദവി ഒഴിയുമെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ഹാലെയുടെ പിന്‍ഗാമിയെ അടുത്ത മൂന്നാഴ്ച്ചക്കകം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചാബില്‍ നിന്നും യുഎസിലേക്കു കുടിയേറിയ ഇന്ത്യന്‍ കുടുംബത്തില്‍ പിറന്ന ഹാലെ യുഎസിനെ ഉന്നത ഭരണഘടനാ പദവിയിലെത്തുന്ന ഇന്ത്യന്‍ വംശജയാണ്. മുന്‍ സൗത്ത് കരോലിന ഗവര്‍ണര്‍ കൂടിയായിരുന്ന ഹാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വരുന്ന താരം കുടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനും സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ 2020ല്‍ മത്സരിക്കാന്‍ താനില്ലെന്നും ട്രംപിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവര്‍ ചൊവ്വാഴ്ച പറഞ്ഞു.