ദുബായ് - അറബിക്കടലില്‍ ശക്തി പ്രാപിക്കുന്ന ലുബാന്‍ ചുഴലിക്കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങി. അതീവ ജാഗ്രതാ നിരീക്ഷണവുമായി യു.എ.ഇയും. അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാന്‍ യു.എ.ഇയെ ബാധിക്കില്ലെന്ന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററായി വര്‍ധിക്കും.
ഒമാനിലെ ദോഫര്‍, വുസ്ത ഗവര്‍ണറേറ്റുകളില്‍ ബുധനാഴ്ച ലുബാന്‍ വീശിയടിക്കുമെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി പോര്‍ സിവില്‍ ഏവിയേഷന്‍ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. മണിക്കൂറില്‍ 64 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സലാലയില്‍നിന്ന് 940 അകലെ കാറ്റ് വീശുക. പടിഞ്ഞാറും വടക്കുപടിഞ്ഞാറും ഭാഗത്തേക്ക് ചുഴലിക്കാറ്റ് 48 മണിക്കൂറിനുള്ളില്‍ നീങ്ങിത്തുടങ്ങും. ബലൂചിസ്ഥാന്‍, കറാച്ചി എന്നിവിടങ്ങളിലും കാറ്റിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.