മുംബൈ- ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിടിവിൽ രൂപ. ഇതേവരെ ഉണ്ടായിരുന്ന ഒരു ഡോളറിന് 74.23 എന്ന റെക്കോർഡ് ഭേദിച്ച് രൂപ ഇന്ന് താഴേക്ക് വീണു. ഇന്ന് ഒരു ഡോളറിന് 74.27 എന്ന നിലയിലെത്തി. ഇക്കഴിഞ്ഞ അഞ്ചിനാണ് ഒരു ഡോളറിന് 74.23 എന്ന നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നത്. ക്രൂഡ് ഓയിലിന് വില കൂടിയതാണ് രൂപയുടെ മൂല്യയിടിവിന് കാരണമായത്. ഒരു സൗദി റിയാലിന് 19.78 രൂപയാണ് ഇന്നത്തെ മൂല്യം.