Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബള്‍ഗേറിയയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു കൊന്നു

പാരിസ്- രാഷ്ട്രീയ അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണാത്മക ടിവി പരിപാടി അവതരിപ്പിക്കുന്ന യുവ മാധ്യമ പ്രവര്‍ത്തകയെ ബള്‍ഗേറിയയില്‍ ആക്രമികള്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. 30കാരിയായ വിക്ടോറിയ മരിനോവയാണ് വടക്കുകിഴക്കന്‍ ബള്‍ഗേറിയന്‍ നഗരമായ റൂസില്‍ ശനിയാഴ്ച ആക്രമത്തിനിരയായത്. കൊലയാളികളുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നാണ് ബള്‍ഗേറിയന്‍ അധികൃതര്‍ പറയുന്നു. ഒരു വര്‍ഷത്തിനിടെ യൂറോപ്പില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകയാണ് മരിനോവ. ഇവര്‍ അവതരിപ്പിച്ച പരിപാടിയും കൊലപാതകലും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. മരിനോവ കൊല്ലപ്പെട്ട പാര്‍ക്ക് മാനസിക രോഗികളുടെ ആശുപത്രിക്കു സമീപമാണ്. ഇവിടെ നിന്നുള്ള മാനസിക രോഗികള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരുന്നതായി ബള്‍ഗേറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഉന്നത അന്വേഷണ ഉദ്യോഗസ്ഥരെ റൂസിലേക്ക് അയച്ചിട്ടുണ്ടെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചിട്ടുണെന്നും ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബൊയ്‌കോ ബോറിസോവ് പറഞ്ഞു.

വടക്കു കിഴക്കന്‍ ബള്‍ഗേറിയയിലെ ടിവിഎന്‍ എന്ന ജനപ്രിയ ചാനലില്‍ അവതാരകയാണ് മരിനോവ. ഈയിടെ വീണ്ടും പുനരാരംഭിച്ച രാഷ്ട്രീയ അന്വേഷണ പരമ്പരയായ ഡിറ്റക്ടര്‍ എന്ന പരിപാടി അവതരിപ്പിക്കുന്നത് മരിനോവയായിരുന്നു. മേഖലയിലെ വിവിധ കമ്പനികളുടെ ശൃംഖല യുറോപ്യന്‍ യുണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തിയതി കുറിച്ചായിരുന്നു ആദ്യ പരിപാടി. യൂറോപ്യന്‍ യൂണിയനില്‍ അഴിമതിയില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ബള്‍ഗേറിയ.
 

Latest News