ന്യൂദല്‍ഹി- രാജ്യം ഭരിക്കുന്നത് നല്ലയാളുകളാണെന്ന് ഉറപ്പുവരുത്താനായിരിക്കും തന്റെ രാഷ്ട്രീയ ഇടപെടലെന്ന് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു പാര്‍ട്ടിയെ പിന്തുണക്കുമെന്ന ചോദ്യത്തിനാണ് രാംദേവിന്റെ മറുപടി.
രാഷ്ട്രനിര്‍മാണം, വ്യക്തിത്വ വികസനം, വിദ്യഭ്യാസം, കൃഷി,ആരോഗ്യം, തുടങ്ങിയ വലിയ വിഷയങ്ങളിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഭാരത മാതാവിനെ സേവിക്കുന്ന സ്വതന്ത്ര വ്യക്തിയായിരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം ആദ്യമെന്ന സങ്കല്‍പത്തിനാണ് മുന്‍തൂക്കമെന്നും അതുകൊണ്ടുതന്നെ നല്ലയാളുകള്‍ രാജ്യം ഭരിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും രാംദേവ് പറഞ്ഞു.
2014 ല്‍ ബി.ജെ.പിയെ അധികാരത്തിലേറാന്‍ സഹായിച്ചവരെ കാണുന്ന കൂട്ടത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ജൂണില്‍ രാംദേവിനെ സന്ദര്‍ശിച്ച് 2019 ലും പിന്തണക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ ചൂണ്ടാക്കാട്ടി എല്ലാവേദികളിലും ബാബ രാംദേവ് നരേന്ദ്ര മോഡിയെ പുകഴ്ത്താറുണ്ട്.