Sorry, you need to enable JavaScript to visit this website.

അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയാലും ഇന്ത്യ ഇറാന്‍ എണ്ണ വാങ്ങും

ന്യൂദല്‍ഹി- അമേരിക്കയുടെ സമ്മര്‍ദം തുടരുകയാണെങ്കിലും ഇറാനില്‍നിന്ന് പെട്രോള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തുകയാണെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
എനര്‍ജി ഫോറം ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബറില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് നമ്മുടെ രണ്ട് കമ്പനികള്‍ ഇറാന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഉപരോധത്തില്‍നിന്ന് നമുക്ക് ഇളവ് കിട്ടുമോ എന്നു നിശ്ചയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഊര്‍ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനും കാര്‍ബണ്‍ ഇറക്കുമതി കുറക്കാനുമാമ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരായ രണ്ടാംഘട്ട ഉപരോധം അടത്ത മാസത്തോടെ അമേരിക്ക ശക്തമാക്കുകയാണ്. ഇറാനില്‍നിന്ന് എണ്ണ വാങ്ങാതിരിക്കാന്‍ മറ്റു രാജ്യങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്ന ബാങ്കിംഗ് മേഖലയിലും ഉപരോധമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Latest News