ഇസ്‌ലാമാബാദ്- പത്ത് തവണ നൊബേല്‍ സമ്മാനവും 40 തവണ സൗദി അറേബ്യയിലെ ഉന്നത ബഹുമതിയായ കിംഗ് ഫൈസല്‍ അവാര്‍ഡും നേടിയെന്ന് അവകാശപ്പെട്ടു നടന്ന പാക്കിസ്ഥാന്‍ പ്രൊഫസര്‍ ഇസ്‌ലാമാബാദില്‍ അറസ്റ്റിലായി. അരിയോ ഇംറാന്‍ അഹ്മദ് എന്നയാളാണ് പാക്കിസ്ഥാന്‍ പോലീസ് പിടികൂടിയത്. പത്ത് മിനിറ്റിനകം എല്ലാ രോഗങ്ങളും ചികിത്സിക്കാന്‍ തനിക്ക് സാധിക്കുമെന്നും ഇയാള്‍ വാദിച്ചിരുന്നു. പാക്കധീന പഞ്ചാബിലെ ചീനിയട്ട് നഗരത്തില്‍ ഈ വ്യാജ ഡോക്ടര്‍ നടത്തിവന്നിരുന്ന ക്ലിനിക്കും പോലീസ് സീല്‍ ചെയ്തു.