രാജസ്ഥാന്‍ മന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചു; പരമ്പാരഗത രീതിയെന്ന് മന്ത്രി

അജ്മീര്‍-രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററിനു സമീപം  മന്ത്രി മൂത്രമൊഴിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികിലെ പ്രചാരണ പോസ്റ്ററിനു സമീപം പരസ്യമായി മൂത്രമൊഴിച്ചത്.

തുറന്ന സ്ഥലത്ത് മൂത്രമൊഴിക്കുക എന്നത് പുരാതന കാലം മുതലേയുള്ളതാണെന്നും ഇതില്‍ വിവാദമെന്തിരിക്കുന്നുവെന്നുമാണ് മന്ത്രിയുടെ  പ്രതികരണം. 
റാലി വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് പിന്നീട് വ്യക്തമാക്കി.
മതിലിനരികില്‍ മൂത്രമൊഴിച്ചതിലുപരി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം മൂത്രമൊഴിച്ചത് ശരിയാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. മൂത്രമൊഴിച്ച സ്ഥലത്തിനു ദൂരെയായിരുന്നു പോസ്റ്ററെന്ന് ഫോട്ടോയില്‍ കാണാമെന്ന് മന്ത്രി പറഞ്ഞു.

Latest News