Sorry, you need to enable JavaScript to visit this website.

ശബരിമല വിധിക്കെതിരെ എന്‍.എസ്.എസ് പുനഃപരിശോധനാ ഹരജി നല്‍കി

ന്യൂദല്‍ഹി- ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി  വിധിക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) പുനഃപരിശോധന ഹരജി നല്‍കി.
വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹരജി സമര്‍പ്പിച്ചത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നതിന് പൗരാണിക തെളിവുകളുണ്ടെന്ന് ഹരജിയില്‍ പറയുന്നു.
ദേശീയ അയ്യപ്പ ഭക്ത ജന വനിതാ കൂട്ടായ്മ പ്രസിഡന്റ് ശൈലജ വിജയനും ഹരജി നല്കിയിട്ടുണ്ട്. 
 
ശബരിമല വിഷയത്തിലെ എല്ലാ പുനഃപരിശോധന ഹരജികളും കോടതി ഒരുമിച്ചു പരിഗണിക്കാനാണ് സാധ്യത. പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്നതില്‍ കാലാതാമസമുണ്ടാകും. പൂജ അവധിയുടെ ഭാഗമായി ഈ മാസം 12ന് അടയ്ക്കുന്ന സുപ്രീംകോടതി ഒക്ടോബര്‍ 22നാണ് തുറക്കുക.
 

Latest News