Sorry, you need to enable JavaScript to visit this website.

നിയമസഭ: മൂന്നിടത്ത് കോണ്‍ഗ്രസ്  വിജയിക്കുമെന്ന് സര്‍വ്വേ ഫലം 

ബിജെപിയെ ഞെട്ടിച്ച് മറ്റൊരു സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നിലം തൊടില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നുമാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. എബിപി സര്‍വ്വേയിലാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവചനങ്ങള്‍ വന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച പിന്നാലെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്ന കണക്കുകള്‍ എബിപി സര്‍വ്വേ പുറത്തുവിട്ടിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഏറുമെന്ന് സര്‍വ്വേയില്‍ പറയുന്നു. രാജസ്ഥാന്‍ ബിജെപിയും കോണ്‍ഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് രാജസ്ഥാനിലെ പ്രത്യേകത. ആകെയുള്ള 200 നിയമസഭ മണ്ഡലങ്ങളില്‍ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് 21 സീറ്റില്‍ ഒതുങ്ങിയിരുന്നു സര്‍വ്വേ ഫലം എന്നാല്‍ വന്‍ വിജയമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് കരസ്ഥമാക്കുകയെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ആകെയുള്ള 200 സീറ്റുകളില്‍ 142 സീറ്റുകള്‍ കോണ്‍ഗ്രസ് നേടും. അതേസമയം ബിജെപിക്ക് 56 സീറ്റുകള്‍ മാത്രമേ ലഭിക്കുള്ളൂവെന്നും സര്‍വ്വേയില്‍ പറയുന്നു. വോട്ട് ശതമാനം മറ്റു പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ശതമാനം 50 ലഭിക്കുമെന്ന് കണക്കാക്കുമ്പോള്‍ ബിജെപിക്ക് വെറും 34 ശതമാനം മാത്രമാണ് സാധ്യത കല്‍പിക്കുന്നത്. മധ്യപ്രദേശില്‍ 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. ബിഎസ്പിയുമായി സഖ്യമില്ലെങ്കിലും കോണ്‍ഗ്രസ് മികച്ച വിജയം തന്നെ സംസ്ഥാനത്ത് കരസ്ഥമാക്കും. കോണ്‍ഗ്രസിന് 230 സീറ്റില്‍ 122 സീറ്റുകള്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിയുമെന്നും സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ തവണ 21 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. 2013 ല്‍ 200ല്‍ 163 സീറ്റുകള്‍ നേടിയ ഭരണകക്ഷിയായ ബിജെപിക്ക് വെറും 40 സീറ്റുകള്‍ മാത്രമേ ലഭിക്കുള്ളൂവെന്നും സര്‍വ്വേയില്‍ പറയുന്നു. അതേസമയം എസ്പിക്കും ബിഎസ്പിക്കും എത്ര സീറ്റുകള്‍ ലഭിക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സര്‍വ്വേയില്‍ ഇല്ല. 
മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് സര്‍വ്വേയില്‍ ഉള്ളത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമാണ് സര്‍വ്വേയില്‍ പ്രവചിക്കുന്നത്. നിയമസഭ 116 സീറ്റുകളാണ് മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 230 സീറ്റുകളാണ് സംസ്ഥാന നിയമസഭയില്‍ ഉള്ളത്. ഇവിടെ ഇരുപാര്‍ട്ടികളും തമ്മില്‍ 0.7 ശതമാനത്തിന്റെ  വോട്ട് വ്യത്യാസം മാത്രമാണ് സര്‍വ്വേയില്‍ പ്രവചിക്കുന്നത്. സംസ്ഥാനം രൂപീകരിച്ച 2000 മുതല്‍ 2003 വരെ മാത്രമാണ് ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2003 മുതല്‍ മൂന്ന് തവണയായി സംസ്ഥാനത്ത് ബിജെപിയാണ് അധികാരത്തില്‍ തുടരുന്നത്. എന്നാല്‍ ഇത്തവണ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന ഭരണം തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പറയുന്നത്.
കോണ്‍ഗ്രസിന് 47 സീറ്റുകളാണ് സര്‍വ്വേയില്‍ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചചുരുങ്ങും. മറ്റ് കക്ഷികള്‍  മൂന്നു സീറ്റുകളും നേടും. ഏഴ് സീറ്റുകളുടെ അന്തരം ഇരുപാര്‍ട്ടികള്‍ക്കിടയിലും ഉണ്ടാകും. അതേസമയം 0.3 ശതമാനം മാത്രമായിരിക്കും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് ശതമാന വ്യത്യാസം. ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ് സര്‍വ്വേ ഫലം. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പടിവാതിലില്‍ എത്തി നില്‍ക്കെ ബിജെപിക്ക് ആശ്വാസം നല്‍കുന്ന സര്‍വ്വേ ഫലമായിരുന്നു കഴിഞ്ഞ ദിവസം എബിപി സര്‍വ്വേ പുറത്തുവിട്ടത്. രാജ്യത്തെ 543 സീറ്റുകളില്‍ 276 സീറ്റുകള്‍ ബിജെപി നേടുമെന്നായിരുന്നു സര്‍വ്വേ ഫലം. മോഡിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായെങ്കിലും എന്‍ഡിഎ സര്‍ക്കാര്‍ തന്നെ അധികാരം നിലനിര്‍ത്തുമെന്നും സര്‍വ്വേയില്‍ പ്രവചിച്ചിരുന്നു. 


 

Latest News