തിരുവനന്തപുരം- സ്ത്രീകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിക്ക് പരസ്യശാസന നൽകാൻ പാർട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റതിന്റെതാണ് തീരുമാനം. തുടർച്ചയായ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്.
മണിയുടെ പ്രസ്താവനക്കെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്ന സഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. മണിയുടെത് ആ നാടിന്റെ പ്രത്യേക സംസാരശൈലിയാണ് തുടങ്ങിയ ന്യായീകരണങ്ങൾ മുഖ്യമന്ത്രി അടക്കമുള്ളവർ ഉയർത്തിയിരുന്നു. എന്നാൽ, നിയമസഭയിലടക്കം മണിയെ ബഹിഷ്‌കരിക്കാനും വൻ പ്രതിഷേധം ഉയർത്താനും പ്രതിപക്ഷം തയ്യാറെടുത്തു. എന്നാൽ സഭയിൽ മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഇന്നും സ്വീകരിച്ചത്. ഇതിനിടെയാണ് മണിക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.