ന്യൂദല്‍ഹി- വാഹനമിടിച്ച വളര്‍ത്തുനായയോട് ക്ഷമ ചോദിക്കാന്‍ തയാറാകാത്തതിന് ദല്‍ഹിയില്‍ നാല്‍പ്പതുകാരനെ കുത്തിക്കൊന്നു. തെക്കു പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഉത്തം നഗറിലുള്ള മോഹന്‍ ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. വിജേന്ദര്‍ റാണ എന്നയാളാണ് കൊല്ലപ്പെട്ടത്. വളര്‍ത്തുന നായടോമിയോട് ക്ഷമ ചോദിക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് കുത്തിക്കൊല്ലുകയായിരുന്നു.
തന്റെ മിനി ട്രക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലംതേടി നടന്ന വിജേന്ദര്‍ റാണ അയല്‍ക്കാരന്റെ ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെടുന്ന നായയെ ഇടിച്ചെന്നാണ് ആരോപണം. നായ കുരയ്ക്കുന്നതു കേട്ട് സമീപത്തു സംസാരിച്ചുനിന്ന അയല്‍ക്കാര്‍ വിജേന്ദറിനെ വളഞ്ഞു നായയോടു ക്ഷമ ചോദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്നാണു കുത്തിക്കൊലപ്പെടുത്തിയത്. സംഭവം നടന്നതിന് 50 മീറ്റര്‍ അടുത്താണ് വിജേന്ദറിന്റ വീട്.
വിജേന്ദറിന്റെ കരച്ചില്‍ കേട്ടെത്തിയ സഹോദരന്‍ രാജേഷ് റാണ(45)യ്ക്കും കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ രാജേഷ് ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ ചികിത്സയിലാണ്. 10 അംഗ കുടുംബത്തിലെ ആശ്രയമായിരുന്നു വിജേന്ദറും രാജേഷും. കൊല്ലപ്പെട്ട വിജേന്ദറിന് ണ്ടു മക്കളുണ്ട്.
സഹോദരന്മാരായ അന്‍കിതും പരസുമാണ് മുഖ്യപ്രതികളെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കൊപ്പം വാടകക്കാരനായ ദേവ് ചോപ്രയും ചേര്‍ന്നു.