മുബൈ- അമ്മയെ കൊലപ്പെടുത്തിയ കേസിൽ 23-കാരനായ മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മ സുനിത സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ലക്ഷ്യ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ കുളിമുറിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്. ലക്ഷ്യസിംഗിന്റെ പെൺസുഹൃത്തിനൊപ്പമായിരുന്നു സുനിത സിംഗും വാടകഫഌറ്റിൽ താമസിച്ചിരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത ലക്ഷ്യ സിംഗിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അമ്മയും മകനും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളെ പറ്റി വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയാനാകൂവെന്ന് പോലീസ് വ്യക്തമാക്കി. സാമ്പത്തിക തർക്കമാണ് ഇരുവർക്കുമിടയിൽ പ്രശ്‌നമുണ്ടാക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വാഷ്‌ബേസിനിൽ തലയടിച്ചാണ് ലക്ഷ്മി സിംഗ് വീണതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ച് എന്നുമാണ് പോലീസ് പറയുന്നത്.