ഗിരിധി- ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സംസാരിച്ച എ.ബി.വി.പി പ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ബി.ജെ.പി എം.പി രവീന്ദ്ര പാണ്ഡേയുടെ സാന്നിധ്യത്തില്‍ നടന്ന കയ്യേറ്റത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രധാനമന്ത്രിയുടെ വിവിദ നയങ്ങളെ വിമര്‍ശിച്ച് ദീര്‍ഘമായി പ്രസംഗിച്ച പ്രവര്‍ത്തകനെ സ്റ്റേജില്‍ കയറി കയ്യേറ്റം ചെയ്യുകയായിരുന്നു.