ലഖ്‌നൗ- ആപ്പിള്‍ ഉദ്യോഗസ്ഥന്‍ വിവേക് തിവാരിയെ വെടിവെച്ചുകൊന്ന കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കാന്‍ കൈയില്‍ കറുത്ത ചരടുകെട്ടി ജോലിക്കെത്തിയ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തു.
പ്രശാന്ത് ചൗധരി എന്ന കോണ്‍സ്റ്റബിളിനെയാണ് കൊലക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്. മൂന്ന് പോലീസ് സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരേയും നീക്കിയിട്ടുണ്ട്.
പോലീസുകാരെ പ്രതിഷേധത്തിനു പ്രേരിപ്പിച്ച മിര്‍സാപുരിലേയും വരാണസിയിലേയും രണ്ട് മുന്‍ പോലീസുകാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പോലീസുകാര്‍ക്കിടയില്‍ അതൃപ്തി വളര്‍ത്തുന്നതിന് ശ്രമിച്ച ജിതേന്ദ്ര കുമാര്‍ വര്‍മ, സുമിത് കുമാര്‍, ഗൗരവ് ചൗധരി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് ഉത്തര്‍ പ്രദേശ് ഡി.ഐ.ജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.