ഹര്‍ദോയി-പാന്‍ മസാല കടം നല്‍കാത്തതിന് ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ഒരു കൂട്ടമാളുകള്‍ 60 വയസ്സുകാരനെ അടിച്ചുകൊന്നു. അയല്‍ക്കാരനാണ് പാന്‍ മസാല കടം ചോദിച്ചിരുന്നത്. നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെ കൂട്ടി എത്തുകയായിരുന്നുവെന്ന് പറയുന്നു. പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. മര്‍ദനമേറ്റയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.