മുംബൈ- രൂപയുടെ വിലയിടിവ് ഇന്നും തുടരുന്നു. ഇന്നും രൂപ വൻ തോതിലാണ് ഇടിഞ്ഞത്. ഇന്നലത്തേതിനെ അപേക്ഷിച്ച് 43 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഒരു ഡോളറിന് 73.77 ആണ് ഇന്ന് വ്യാപാരം തുടങ്ങുമ്പോഴുള്ള അവസ്ഥ. ഒരു സൗദി റിയാലിന് 19.66 ഇന്ത്യൻ രൂപ എന്ന നിലയും എത്തി. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് വില കൂടിയതാണ് രൂപയെയും പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന വിലയാണ് നിലവിൽ ക്രൂഡ് ഓയിലിനുള്ളത്. വരും ദിവസങ്ങളിലും രൂപയുടെ വിലയിടിവ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോളറും ശക്തമായ നിലയിലാണ്.