ജിദ്ദ-മക്കയില്‍നിന്ന് മദീനയിലേക്കുള്ള ഹറമൈന്‍ ഹൈ സ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് ഈ മാസം 11-ലേക്ക് നീട്ടി. നാളെ മുതല്‍ സര്‍വീസ് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
മക്ക, ജിദ്ദ, റാബിഗ്, മദീന സ്റ്റേഷനുകളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകുമെന്ന് ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ പദ്ധതി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ മുഹമ്മദ് ഫിദാ പറഞ്ഞു. വെബ്‌സൈറ്റ് (www.hhr.sa) വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. യാത്രാ സമയം, ടിക്കറ്റ് നിരക്കുകള്‍ എന്നിവയെ കുറിച്ച അന്വേഷണങ്ങള്‍ക്ക് 920004433 എന്ന കസ്റ്റമര്‍ സര്‍വീസ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും എന്‍ജിനീയര്‍ മുഹമ്മദ് ഫിദാ പറഞ്ഞു.
മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക