Sorry, you need to enable JavaScript to visit this website.

രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി; ഡോളറിന് 73.34

മുംബൈ- രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. ഒരു ഡോളറിന് 73.34 എന്ന നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.


മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഗാന്ധി ജയന്തി പ്രമാണിച്ച് ചൊവ്വാഴ്ച അവധിയായിരുന്നു. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 72.93 ആയിരുന്നു രൂപയുടെ മൂല്യം.
ഇറാനെതിരായ അമേരിക്കൻ നേതൃത്വത്തിലുള്ള ഉപരോധം അടുത്ത മാസം തുടങ്ങാനിരിക്കെ രൂപയുടെ മൂല്യം ഇനിയും ഇടിയാനാണ് സാധ്യതയെന്ന് വിദഗ്ദർ വിലയിരുത്തുന്നു. ക്രൂഡ് ഓയിലിന് ഇനിയും വില ഉയരാൻ സാധ്യതയുണ്ട്. 

Latest News