ബ്യൂണസ് അയേഴ്‌സ്- അര്‍ജന്റീനയില്‍ കടല്‍തീരത്ത് കുടുങ്ങിയ കൂറ്റന്‍ തിമിംഗലത്തെ തിരിച്ച് കടലിലെത്തിക്കാനുള്ള ദൗത്യം വിജയിച്ചു. 30 പേര്‍ പങ്കെടുത്ത രണ്ട് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് തിമിംഗലം കടലിലേക്ക് മടങ്ങിയത്.
വന്‍ സാമഗ്രികള്‍ ഉപയോഗിച്ച് തമിംഗലത്തിനു ചുറ്റും കുഴിയെടുക്കുകയായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍നിന്ന് 330 കി.മീ അകലെ റിസോര്‍ട്ട് പട്ടണമായ മാര്‍ ഡെല്‍ ട്യൂവിലാണ് സംഭവം.
30 people and an excavator worked for 28 hours to rescue this beached whale pic.twitter.com/68CoaT5pDF
— NowThis (@nowthisnews) October 2, 2018