ന്യൂദല്‍ഹി- രാജ്യത്തുള്ള റോഹിംഗ്യ മുസ്്‌ലിംകളുടെ കണക്കെടുക്കാനും വിരലടയാളം ശേഖരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രാജ്്‌നാഥ് സിംഗ് അറിയിച്ചു. ഇന്ത്യയിലുള്ള റോഹിംഗ്യകള്‍ അഭയാര്‍ഥികളെല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇവരെ മ്യാന്മറിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായാണ് സംസ്ഥാനങ്ങളോട് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തുള്ള റോഹിംഗ്യകളില്‍ ആരും തന്നെ അഭയാര്‍ഥി അപേക്ഷ നല്‍കിയിട്ടില്ലെന്നും എല്ലാവരും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരാണെന്നും ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.