ഭുവനേശ്വർ- രാജ്യത്ത് വിദ്യാഭ്യാസ അവകാശനിയമം പൂർണമായും പരാജയപ്പെട്ടതായി ബി.ജെ.പി എം.പി വരുൺ ഗാന്ധി. വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി അനുവദിച്ച 3.7 ലക്ഷം കോടി രൂപയിൽ 89 ശതമാനവും ചെലവിട്ടത് സ്‌കൂളുകൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൺ വേണ്ടിയാണെന്നും ഇതുകൊണ്ട് വിദ്യാഭ്യാസത്തിന് ഒരു ഗുണവുമുണ്ടായിട്ടില്ലെന്നും വരുൺ ഗാന്ധി ചൂണ്ടിക്കാട്ടി. ഒഡീഷ ലിറ്റററി ഫെസ്റ്റിവലിൽ മാധ്യമം, സമൂഹം, സംസ്‌കാരം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് 15.5 ലക്ഷം സ്‌കൂളുകളിലെ 98.8 ശതമാനം സ്‌കൂളുകളും അതാത് സംസ്ഥാന ബോർഡുകൾക്ക് കീഴിലുള്ളതാണ്. 1.2 ശതമാനം സ്‌കൂളുകൾ മാത്രമാണ് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവക്ക് കീഴിലുള്ളത്. എന്നാൽ ഇവയിൽനിിന്നുള്ള 78 ശതമാനം കുട്ടികളാണ് ഐ.ഐ.ടിയിലും 88 ശതമാനം കുട്ടികളാണ് ഐ.ഐ.എമ്മിലും എത്തിപ്പെടുന്നതെന്നും വരുൺ ഗാന്ധി പറഞ്ഞു.