റിയാദ്- സൗദി തലസ്ഥാനത്ത് വിദേശികള്‍ പിടിച്ചുപറിക്കിരയാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ ജാഗ്രത പുലര്‍ത്താന്‍ പോലീസും സമൂഹിക പ്രവര്‍ത്തകരും നിര്‍ദേശിക്കുന്നു. ബൈക്കുകളിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുമടക്കമുള്ള വില പിടിച്ച സാധനങ്ങള്‍ തട്ടിയെടുക്കുന്ന
സംഭവങ്ങളാണ് വര്‍ധിച്ചത്.
കൈയിലുള്ള പണവും വിലപിടിപ്പുള്ള സാധനങ്ങളും നല്കുന്നവര് മാത്രമാണ് ദോഹോപദ്രവമേല്ക്കാതെ രക്ഷപ്പെടുന്നത്. മലയാളികളും തട്ടിപ്പിനിരയായിട്ടുണ്ട്.
ആളൊഴിഞ്ഞ നേരങ്ങളിലാണ് തട്ടിപ്പുകാര്‍ ഇറങ്ങുന്നത്. വിജനമായ സ്ഥലങ്ങളിലും രാത്രി തനിച്ചുമുള്ള യാത്ര ഒഴിവാക്കുകയാണ് കവര്‍ച്ചക്കാരില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. പിടിച്ചുപറിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയും വേണം.