ശ്രീനഗർ- പാക്കിസ്ഥാന്റെ ഹെലികോപ്റ്റർ ഇന്ത്യൻ അധീനതയിലുള്ള വ്യോമമേഖലയിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചു. ഇതേതുടർന്ന് ഹെലികോപ്റ്റർ വെടിവെച്ചിടാൻ ഇന്ത്യൻ സൈന്യം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം. നിയമപ്രകാരം ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഹെലികോപ്റ്ററുകൾ അനുമതിയില്ലാതെ അതിർത്തി നിയന്ത്രണ രേഖകളിലേക്ക് പ്രവേശിക്കാൻ പാടില്ല.
പാക്കിസ്ഥാന്റെ വെളുത്ത നിറമുള്ള ഹെലികോപ്റ്ററാണ് ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചത്. ഹെലികോപ്റ്റർ വെടിവെച്ചിടാൻ ഇന്ത്യ ശ്രമിച്ചെങ്കിലും വിജിയിച്ചില്ല. ഈ ഭാഗത്ത്‌നിന്ന് ശക്തമായ വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇന്ന് ഉച്ചക്ക് 12.13നാണ് ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ പതിഞ്ഞത്. അധികം വൈകാതെ ഈ ഹെലികോപ്റ്റർ പാക്കധീന കശ്മീരിലേക്ക് തന്നെ തിരിച്ചുപോകുകയും ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പാക് ഹെലികോപ്റ്റർ അതിർത്തി നിയന്ത്രണരേഖ ഭേദിച്ചിരുന്നു. ഹെലികോപ്റ്റർ ഇന്ത്യൻ അതിർത്തി നിയന്ത്രിച്ചത് മനപൂർവ്വമാണോ, അബദ്ധത്തിലാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
#WATCH A Pakistani helicopter violated Indian airspace in Poonch sector of #JammuAndKashmir pic.twitter.com/O4QHxCf7CR
— ANI (@ANI) September 30, 2018