Sorry, you need to enable JavaScript to visit this website.

ശബരിമല സ്ത്രീ പ്രവേശനം: പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം- ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തുടര്‍ നടപടികള്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമല കയറുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പാകുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ഇപ്പോഴുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടി വരും. അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ഏക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല സംബന്ധിച്ച ഉന്നത തല യോഗം ചേരുന്നുണ്ട്. സുപ്രീം കോടതി വിധിയാണ് പ്രധാന ചര്‍ച്ച. വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
 

Latest News