Sorry, you need to enable JavaScript to visit this website.

ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് പരിശോധന: നിയമലംഘകൻ പിടിയിൽ

ജിദ്ദയിൽ ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഷോപ്പിംഗ് മാളിൽ പരിശോധന നടത്തിയ നിയമ ലംഘകനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു.

ജിദ്ദ- ലേബർ ഓഫീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഷോപ്പിംഗ് മാളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയ നിയമലംഘകനെ മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖയും ജിദ്ദ പോലീസും ചേർന്ന് പിടികൂടി. ആൾമാറാട്ടക്കാരനെ കുറിച്ച് സംശയം തോന്നിയവർ ബന്ധപ്പെട്ട വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. തുടർ നടപടികൾക്കായി നിയമ ലംഘകനെ പിന്നീട് ബലദ് പോലീസിന് കൈമാറി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇയാൾക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 

Latest News