തിരുവനന്തപുരം- ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്ന് നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനഃപരിശോധനാ ഹരജി നല്‍കും. സ്ത്രീപ്രവേശനത്തെ ആര്.എസ്.എസ് അനുകൂലിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണെന്ന് ശിവസേന ആരോപിച്ചു.