ജക്കാർത്ത- റിക്ടർ സ്‌കെയിലിൽ 7.7 രേഖപ്പെടുത്തിയ വൻ ഭൂകമ്പത്തിൽ ഇന്തോനേഷ്യയിൽ വൻ നാശനഷ്ടം. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്തോനേഷ്യൻ ദ്വീപായ സുലവെസിയിലാണ് ഭൂകമ്പമുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് സുരക്ഷാസേന അറിയിച്ചു.
സുനാമി മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കിയ അധികൃതർ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനും നിർദ്ദേശിച്ചു. തീരപ്രദേശത്തുള്ളവരോട് ജാഗ്രതപാലിക്കാനും ആവശ്യപ്പെട്ടു. അതേസമയം, സുനാമി മുന്നറിയിപ്പ് ഒരു മണിക്കൂറിന് ശേഷം പിൻവലിച്ചുവെന്നും റിപ്പോർട്ടുണ്ട്.