Sorry, you need to enable JavaScript to visit this website.

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- വിവാഹതേര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകൃത്യമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) 497ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും കോടതി വിലയിരുത്തി. വിവാഹ മോചനത്തിനുള്ള കാരണമായി വിവാഹേതര ബന്ധത്തെ കണക്കാക്കാം. വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാ വിരുദ്ധമാണ്. ഐ.പി.സി 497 വകുപ്പ് സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നതാണ്. തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.
 

Latest News