ന്യുദല്‍ഹി- ഇന്ത്യന്‍ വ്യോമ സേനയിലെ രണ്ടാമന്‍ എയര്‍ മാര്‍ഷല്‍ ശിരിശ് ബബന്‍ ദിയോയുടെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി തുടയ്ക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് സംഭവം. ഉടന്‍ തന്നെ ദല്‍ഹിയിലെ ആര്‍.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വെടിയേറ്റ തുടയെല്ലിന് പൊട്ടുണ്ടായിരുന്നു. ഇതു ശസ്ത്രക്രിയയിലൂടെ ശരിയാക്കി. വ്യോമ സേന ഉപമേധാവിയായ എയര്‍ മാര്‍ഷല്‍ ദിയോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈയിലാണ് വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫായി എയര്‍ മാര്‍ഷല്‍ ദിയോ ചുമതലേറ്റത്. മുന്‍ എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവ വ്യോമ സേനാ മേധാവിയായ ഒഴിലായിരുന്നു നിയമനം. 1979-ലാണ് എയര്‍ മാര്‍ഷല്‍ ദിയോ വ്യോമ സേനയില്‍ പോര്‍വിമാന പൈലറ്റായി കമ്മീഷന്‍ ചെയ്തത്.