അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ന്യൂദല്‍ഹി- ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നതായി ജലന്ധറില്‍നിന്നുള്ള കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് പരാതിപ്പെട്ടു. മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകളാണ് ദല്‍ഹിയില്‍ കേരളാ ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
അന്വേഷണത്തിനെന്ന പേരില്‍ സഭയുടെ മഠങ്ങളില്‍ അന്വേഷണ സംഘം മുന്നറിയിപ്പില്ലാതെ കയറിച്ചെല്ലുന്നുവെന്നും ഭീഷണിപ്പെടുത്തി മൊഴി ശേഖരിക്കുന്നുവെന്നുമാണ് കന്യാസ്ത്രീകള്‍ ആരോപിക്കുന്നത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍  നിരപരാധിയാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളുടെ നിലപാട്.

 

Latest News