ലണ്ടന്‍- ബ്രിട്ടീഷ് സേനയില്‍ ഇടം ലഭിച്ച ആദ്യ സിഖ് സൈനികനായി വാര്‍ത്താശ്രദ്ധ നേടിയ 22കാരന്‍ ചരണ്‍പ്രീത് സിങ് ലല്‍ മയക്കുമരുന്ന് പരിശോധനയില്‍ പൊട്ടിയതായി റിപ്പോര്‍ട്ട്. സൈനിക ബാരക്കില്‍ വലിയ തോതില്‍ കൊക്കയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ദി സണ്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതോടെ സൈന്യത്തില്‍ നിന്നും ചരണ്‍പ്രീതിനെ പിരിച്ചുവിട്ടേക്കുമെന്നും റിപോര്‍ട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സൈനിക പരേഡില്‍ ടര്‍ബണ്‍ അണിഞ്ഞ് പങ്കെടുത്തതോടെയാണ് ചരണ്‍പ്രീത് ലോകശ്രദ്ധ നേടിയത്. സേനയില്‍ ഗാര്‍ഡ്‌സ്മാന്‍ ആണ് ചരണ്‍പ്രീത്. കൊട്ടാരത്തിലെ പൊതുജോലികളാണ് ചുമതല. ക്ലാസ് എ ഇനത്തില്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നുകള്‍ ഉപയോഗിച്ചാല്‍ സൈന്യത്തില്‍ പിരിച്ചുവിടണമെന്നാണ് ചട്ടം. കമാന്‍ഡിങ് ഓഫീസറുടെ തീരുമാനത്തെയാണ് ചരണ്‍പ്രീതിന്റെ ഭാവി ആശ്രയിച്ചിരിക്കുന്നത്. പഞ്ചാബില്‍ ജനിച്ച ചരണ്‍പ്രീത് കുട്ടിക്കാലത്ത് മാതാപിതാക്കള്‍ക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. 2016ലാണ് ബ്രിട്ടീഷ് സേനയില്‍ ചേര്‍ന്നത്.