കോട്ടയം- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക പരിശോധനാ റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചു. ബിഷപ്പിന്റെ ലൈംഗികശേഷിയില്‍ പ്രശ്‌നമില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിനു നല്‍കിയ റിപ്പോര്‍ട്ട്.
രണ്ട് ദിവസത്തെ പോലീസ് കസ്റ്റിഡിക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചു. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.