Sorry, you need to enable JavaScript to visit this website.

റഫാല്‍ വിവാദത്തെ കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ പ്രതിരോധ മന്ത്രി ഇറക്കിവിട്ടു

ന്യുദല്‍ഹി- കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഉയര്‍ന്നുവന്ന റഫാല്‍ വിവാദത്തെ കുറിച്ചു വിശദീകരിക്കാന്‍ ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചു ചേര്‍ത്ത അനൗദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് രണ്ട് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടു. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് പ്രതിരോധമന്ത്രി ബി.ജെ.പി ഓഫീസിലേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നത്. എന്നാല്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്ന അറിഞ്ഞതോടെ മന്ത്രി അവരോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് നാഷണല്‍ ഹെറള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. മുപ്പതോളം മാധ്യമ പ്രവര്‍ത്തകരാണ് എത്തിയിരുന്നത്. കൂട്ടത്തില്‍ രണ്ടു വിദേശികളെ കണ്ടതോടെ അവരോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അവിടെ ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.
 

Latest News