ബംഗളൂരു- കര്‍ണാടക റിസര്‍വ് പോലീസ് എ.ഡി.ജി.പി ഭാസ്‌കര്‍ റാവു ഐ.പി.എസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നതിനുമുമ്പ് അമ്മയെ കാല്‍തൊട്ട് വഴങ്ങുന്ന ഒരു സബ് ഇന്‍സ്‌പെക്ടറുടെ ചിത്രമാണ് അനേകമാളുകളുടെ ഹൃദയം കീഴടക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിധവയായ ആ അമ്മയ്ക്ക് എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിന് പോകാന്‍ കഴിയുമായിരുന്നില്ല.
പോലീസ് അക്കാദമിയില്‍നിന്നാണ് യൂനിഫോമിട്ട് അദ്ദേഹം അമ്മ ജോലി ചെയ്യുന്ന പാടത്ത് എത്തിയത്. ഫോട്ടോ ലൈക്ക് ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തവരോട് എ.ഡി.ജി.പി പറഞ്ഞു: മനുഷ്യപ്പറ്റുളള പോലീസ് ഓഫീസറാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു യുവാവ്. ഒട്ടേറെ ത്യാഗം സഹിച്ച് പഠിപ്പിച്ച അമ്മയുടെ മകനാണ് അദ്ദേഹം.