ന്യൂദൽഹി- ഇന്ത്യയിൽ പെട്രോൾ വില 90-ലെത്തി. അഞ്ചു മുതൽ 12 വരെ പൈസയാണ് ഇന്ന് മാത്രം കൂടിയത്. ഏറ്റവും കൂടുതൽ വില മുംബൈയിലാണ്. 90.08 രൂപ. മെട്രോ നഗരങ്ങളിൽ കുറഞ്ഞ വില രേഖപ്പെടുത്തിയത് ദൽഹിയിലും. 82.72 രൂപയാണ് ദൽഹിയിൽ പെട്രോളിന്റെ വില. കൊൽക്കത്തയിൽ 84.54, ചെന്നൈയിൽ 85.99 എന്നിങ്ങനെയാണ് വില.
ഒരു ലിറ്റർ ഡീസൽ മുംബൈയിൽ വിൽക്കുന്നത് 78.58 രൂപക്കാണ്. ന്യൂദൽഹിയിൽ 75.87, കൊൽക്കത്തയിൽ 78.26 എന്നിങ്ങനെയാണ് ഡീസൽ വില. ഇന്ന് രാവിലെ ആറു മുതലാണ് പുതുക്കിയ ഇന്ധനവില നിലവിൽ വന്നത്.