Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിർധന തടവുകാരെ വിട്ടയക്കാൻ രാജാവിന്റെ നിർദേശം 

തായിഫ്- സാമ്പത്തിക ഞെരുക്കം കാരണം ബാധ്യത തീർക്കാൻ കഴിയാതെ തായിഫിൽ ജയിൽവാസം അനുഭവിക്കുന്ന മുഴുവൻ പേരെയും മോചിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടു. കിരീടാവകാശിയുടെ തായിഫ് സന്ദർശനത്തിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിലാണ് രാജകൽപ്പന പുറത്തിറങ്ങിയത്. പക്ഷേ, ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ തടവിലായവർക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല. മോചിതരുടെ മുഴുവൻ ബാധ്യതയും രാജാവും കിരീടാവകാശിയും ഏറ്റെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. 
 

Latest News